കൂനം വെള്ളി കാവ് ക്ഷേത്ര മഹോത്സവം ഫണ്ട് ശേഖരണം ആരംഭിച്ചു
കെ.പി. സരസയിൽ നിന്നും ആദ്യ ഫണ്ട് ഏറ്റുവാങ്ങി

മേപ്പയൂർ: കൂനം വള്ളിക്കാവ് ശ്രീ പരദേവത ക്ഷേത്രത്തിൻറെ തിറ മഹോത്സവ ത്തോടനുബന്ധിച്ചുള്ള ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടനംനിർവഹിച്ചു. കെ. പി. സരസയിൽ നിന്നും ആദ്യ ഫണ്ട് ക്ഷേത്രം ഭാരവാഹികൾ ഏറ്റുവാങ്ങി.
ക്ഷേത്രം തന്ത്രി കിരാതൻ നമ്പൂതിരിപ്പാട് സെക്രട്ടറി ഗിരീഷ് കുമാർ , വർക്കിംഗ് പ്രസിഡണ്ട് ആർ എൻ.ബാബു, ഉത്സവാ ഘോഷ കമ്മിറ്റി ജോയിൻ കൺവീനർ ശ്രീലാൽ, ചന്ദ്രൻ സി ബാലകൃഷ്ണൻ മാസ്റ്റർ, കെ പി ഗംഗാധരൻ നായർ, ഗംഗാധരൻ നായർ കൊങ്കോട്ട്,രാജൻ വെങ്കല്ലിൽ, രാജീവൻ പുതിയോട്ടിൽ, പിയൂഷ് വനിതാ കമ്മറ്റി അംഗങ്ങളായ സതി സരോജിനി തുടങ്ങിയവർ പങ്കെടുത്തു. എല്ലാവരും ഫണ്ട് ശേഖരണത്തോട് നന്നായി സഹകരിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.