headerlogo
cultural

നടുവണ്ണൂർ റെയിഞ്ച് മദ്രസ്സ മാനേജ്മെന്റ് ശില്പശാല 28 ന് പാലോളിയിൽ

പ്രധാനധ്യാപകരടക്കം 200 ഓളം പ്രതിനിധികൾ പങ്കെടുക്കും

 നടുവണ്ണൂർ റെയിഞ്ച് മദ്രസ്സ മാനേജ്മെന്റ് ശില്പശാല 28 ന് പാലോളിയിൽ
avatar image

NDR News

26 Dec 2022 07:42 PM

നടുവണ്ണൂർ:നടുവണ്ണൂർ റെയിഞ്ച് മദ്രസ്സമാനേജ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. മദ്രസ്സ മാനേജ്മെന്റ് പ്രതിനിധികൾക്കും പ്രധാനധ്യാപകർക്കുമായാണ് ശില്പശാല. പാലോളി നൂറുൽ ഇസ്ലാം മദ്രസ ഓഡിറ്റോറിയത്തിൽ ഡിസംബർ 28ന് രാവിലെ 10 ന് ശില്പശാല തുടങ്ങും. പേരാമ്പ്ര ജബലുന്നൂർ കോളജ് പ്രിൻസിപ്പാൾറഫീഖ് സക്കരിയാ ഫൈസി ഉദ്ഘാടനം ചെയ്യും. റഷീദ്കോടിയൂറ(വാണിമേൽ ) ക്ലാസ്സ് നയിക്കും.

        മാനേജ്മെന്റ് കമ്മിറ്റികളുടെ ശാക്തീകരണത്തിനായി നടുവണ്ണൂർ റേഞ്ചിലെ 17 മദ്രസകളിൽ നിന്നായി ഭാരവാഹികളും, പ്രധാന  ധ്യാപകരടക്കം 200 ഓളം പ്രതിനിധികൾ പങ്കെടുക്കും. പത്രസമ്മേളനത്തിൽ എം.കെ. പരീത് മാസ്റ്റർ , ഇസ്മായിൽ കുന്നരം വെള്ളി, പി.വി.അബ്ദുൾ ഗഫൂർ മാസ്റ്റർ, മണോളി ഇബ്രാഹിം,കെ. കുഞ്ഞിരായിൻകൂട്ടി മാസ്റ്റർ,ജലിൽ ദാരിമി ചേനോളി , സന ഹസ്സൻ ഹാജി, എം.കെ.മുസ്തഫ എന്നിവർ സംബന്ധിച്ചു.

NDR News
26 Dec 2022 07:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents