പടത്തുകടവ് ഹോളി ഫാമിലി ദേവാലയ തിരുനാളിനു കൊടിയേറി
വികാരി ഫാ. ജോസഫ് വടക്കേൽ കൊടിയേറ്റി
പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ദേവാലയത്തിൽ തിരുക്കുടുംബത്തിൻ്റെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും സംയുക്ത തിരുനാളാഘോഷത്തിനു തുടക്കം കുറിച്ചു. വികാരി ഫാ. ജോസഫ് വടക്കേൽ കൊടിയേറ്റി. തുടർന്നു നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. ക്രിസ്റ്റോ കാരക്കാട്ട് കാർമികത്വം വഹിച്ചു.
ഇന്നു വൈകീട്ട് 5 ന് ആഘോഷമായ വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് കലാ സന്ധ്യ. നാളെ വൈകീട്ടു 5 ന് ഫാ.വിൻസൻ്റ് കണ്ടത്തിലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, 7ന് പ്രദക്ഷിണം എന്നിവയ്ക്ക് ശേഷം ഫാ. ജോർജ് കുറ്റിക്കാട്ട് സന്ദേശം നൽകും.
തുടർന്നു ആകാശ വിസ്മയം, വാദ്യമേളങ്ങൾ, സമാപന ദിനമായ ജനുവരി ഒന്നിനു കാലത്ത് 7ന് വിശുദ്ധ കുർബാന, 10 ന് ഫാ.തോമസ് തെക്കേൽ (സി.എം.ഐ)ലിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, തുടർന്നു പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹ വിരുന്ന് എന്നിവയും നടക്കും.

