പാലോളിയിൽ മദ്രസ മാനേജ്മെന്റ് ശില്പശാല സംഘടിപ്പിച്ചു
മദ്രസ മാനേജ്മെൻ്റുകൾ ഉണർന്ന് പ്രവർത്തിക്കണം
നടുവണ്ണൂർ:നടുവണ്ണൂർ റെയ്ഞ്ച് മദ്റസ മാനേജ്മെൻ്റ് അസോസിയേഷൻ പാലോളി നൂറുൽ ഇസ് ലാം മദ്റസയിൽ ശിൽപ്പശാല സംഘടിപ്പിച്ചു. സമുദായം വെല്ലുവിളികൾ നേരിടുന്ന കാലത്തിൻ്റെ ചുവരെഴുത്ത് വായിക്കാൻ തയ്യാറാകണമെന്നും, യുവത്വത്തെ കർമ്മ രംഗത്ത് സജീവമാക്കുന്ന തരത്തിലുള്ള പരിപാടികൾക്ക് രൂപം കൊടുക്കാൻ മാനേജ്മെൻ്റുകൾ ഉണർന്ന് പ്രവർത്തിക്കണമെന്നും ശില്പശാല അഭിപ്രായപ്പെട്ടു. പേരാമ്പ്ര ജമ്പലുന്നുർ കോളേജ് പ്രിൻസിപ്പൾ റഫീഖ് സക്കരിയ്യ ഫൈസി ശില്പശാല ഉദ്ഘാടനം ചെയ്തു.
എം.കെ പരീത് മാസ്റ്റർ അധ്യക്ഷത വഹിച്ചു. പി.വി അബ്ദുൽ ഗഫൂർ മാസ്റ്റർ പതാക ഉയർത്തി. പി.കെ മുഹമ്മദലി ദാരിമി പ്രാർത്ഥന നടത്തി.റഷീദ് കൊടിയൂറ ക്ലാസിന് നേതൃത്വം നൽകി. കെ.കുഞ്ഞായിൻ മുസ് ലിയാർ,അൻവർ സ്വാദിഖ് ഫൈസി, ജലീൽ ദാരിമി,വി.കെ ഇസ്മാഈൽ,മയൂര തറുവൈക്കുട്ടി ഹാജി, പോക്കർ കുട്ടി മാസ്റ്റർ വാകയാട്, കെ.കുഞ്ഞിരായൻ കുട്ടി മാസ്റ്റർ,എം.കെ മുസ്തഫ സംസാരിച്ചു.

