പൂഴിത്തോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു
കൃഷിയിടത്തിലേക്ക് പോയ കർഷകനാണ് പന്നിയുടെ കുത്തേറ്റത്
പെരുവണ്ണാമുഴി:പെരുവണ്ണാമൂഴി മേഖലയിൽ കാട്ടുപന്നിയുടെ ഭീഷണി രൂക്ഷമാവുന്നു. പെരുവണ്ണാമൂഴി പൂഴിതോട്ടിൽ പന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. മാവട്ടത്തുള്ള കൃഷിയിടത്തിലേക്ക് ബൈക്കിൽ പോവുകയായിരുന്നചിറയിൽ ബിജു ആൻറണി എന്ന കർഷകനെയാണ് പന്നി ഇടിച്ചു വീഴ്ത്തിയത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം ഉണ്ടായത്. വയറ്റിൽ പരുക്കേറ്റ റിജു ആന്റണിയെ തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഈ മേഖലയിൽ കാട്ടു പന്നികൾ ഇറങ്ങി കൃഷിയിടം നശിപ്പിക്കുകയും മനുഷ്യർക്ക് നേരെ ആക്രമണം നടത്തുകയും പതിവായിരിക്കുകയാണ്. എത്രയും പെട്ടെന്ന് പരിഹാര നടപടികൾ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

