കാവുന്തറയിൽ ആയിരം ഓർമ്മകൾ സ്മൃതി സായാഹ്നം ഇന്ന്
ഖാൻ കാവിൽ ശബ്ദ പുരസ്കാര സമർപ്പണവും നടക്കും

നടുവണ്ണൂർ: കാവുന്തറ സമഭാവന തിയേറ്റേഴ്സ് ഒരുക്കുന്ന ബഷീർ സ്മൃതി സായാഹ്നമായ ആയിരം ഓർമ്മകൾ പരിപാടി ഇന്ന് (ചൊവ്വ)വൈകിട്ട് നടക്കും. കാവുന്തറ എ യു പി സ്കൂൾ അങ്കണത്തിൽ വൈകിട്ട് ആറു മണിക്കാണ് പരിപാടി. റേഡിയോ ആർട്ടിസ്റ്റും ശബ്ദ കലാ കാരനുമായിരുന്ന ഖാൻ കാവൽ പുരസ്കാര സമർപ്പണവും ഇതിനോട് അനുബന്ധിച്ച് നടക്കും. പ്രസിദ്ധ റേഡിയോ കലാകാരൻ ടോമി അബ്രഹാമിനാണ് ശബ്ദ പുരസ്കാരം. നാടക രചയിതാവും തിരക്കഥാകൃത്തുമായ പ്രദീപ് കുമാർ കാവുന്തറ പുരസ്കാര സമർപ്പണം നടത്തും. കവിയും ചിത്രകാരനും പ്രഭാഷകനുമായ യുകെ രാഘവൻ മാസ്റ്റർ ആണ് ചടങ്ങ് ഘടനം ചെയ്യുക.
ഗ്രാമപഞ്ചായത്ത് അംഗം ഒ എം മിനി, എംകെ പീതാമ്പരൻ മാസ്റ്റർ, സത്യനാഥൻ കെ , കാവിൽ പി. മാധവൻ ,പിസി മധുസൂദനൻ എന്നിവർ ചടങ്ങിൽ സംസാരിക്കും. വൈകിട്ട് 7മണിക്ക് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ഋതുമിത്ര ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന കഥാപ്രസംഗം, തുടർന്ന് കുട്ടികളുടെ നാടകം എന്നിവ അരങ്ങേറും. കോക്കല്ലൂർ ഗവൺമെൻറ് ഹൈസ്കൂൾ അവതരിപ്പിക്കുന്ന കലാസമിതി, വേളൂര്‍ ജി എം യുപിഎസ് അവതരിപ്പിക്കുന്ന ന്താ പ്രശ്നം, കാവും വട്ടം എം യു പി സ്കൂളിന്റെ കുട്ടിത്തേവൻ എന്നീ നാടകങ്ങൾ ആണ് നടത്തുക.