എസ്.കെ.എസ്.എസ്.എഫ് തരംഗം യൂനിറ്റ് കാരവന് തുടക്കമായി
റിയാസ് നടുവണ്ണൂരിന് ശാഖയുടെ ഉപഹാരം നല്കി

നടുവണ്ണൂർ: വിജ്ഞാനം വിനയം സേവനം എന്ന മുദ്രാവാക്യത്തിൽ എസ്.കെ.എസ്. എസ്.എഫ് സംസ്ഥാന കമ്മറ്റി യൂനിറ്റുകളിൽ നടത്തുന്ന തരംഗം യൂനിറ്റ് കാരവൻ്റെ നടുവണ്ണൂർ മേഖല തല ഉദ്ഘാടനം കിഴ്ക്കോട്ട് കടവ് ശാഖയിൽ എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി തങ്ങൾ പാലേരി നിർവ്വഹിച്ചു. ആഷിഖ് തങ്ങൾ ഫൈസി അധ്യക്ഷത വഹിച്ചു.സുഹൈൽ ഹൈത്തമി പള്ളിക്കര മുഖ്യ പ്രഭാഷണം നടത്തി.
സമസ്തയുടെ കുവൈറ്റ് ഇസ് ലാമിക് കൗൺസിലിൻ്റെ കേന്ദ്ര കൗൺസിലറായി തെരെ ഞ്ഞെടുക്കപ്പെട്ട റിയാസ് നടുവണ്ണൂരിന് ശാഖയുടെ ഉപഹാരം തങ്ങൾ കൈമാറി.എജുഷിപ്പ് ഫണ്ട് ഉദ്ഘാടനം ഉബൈദ് ചെറുവോട്ട് നിർവ്വഹിച്ചു.പി.എം കോയ മുസ് ലിയാർ,ശിഹാബ് തങ്ങൾ ചെറായി,ജലീൽ ദാരിമി,സുബൈർ ദാരിമി,അലി റഫീഖ് ദാരിമി,മണോളി ഇബ്രാഹിം, സി.പൂക്കോയ തങ്ങൾ ചെറായി, സയ്യിദ് ആറ്റക്കോയ തങ്ങൾ, ഖാസിം മാസ്റ്റർ,മുഹമ്മദ് മുസ് ലിയാർ,ഖാദർ മൗലവി,സയ്യിദ് മഹ്റൂഫ് തങ്ങൾ സംസാരിച്ചു.