പെരുമാൾപുരം ശിവക്ഷേത്ര സേവിക സമിതി ചുറ്റമ്പല നിർമ്മാണ ഫണ്ട് കൈമാറി
ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി എൻ.ചന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി

തിക്കോടി: പെരുമാൾ പുരം ശിവ ക്ഷേത്ര വികന സമിതി സ്വരൂപിച്ച നിർമ്മാണ ഫണ്ട് കൈമാറി. രക്ഷാധികാരി ചെറുകുറ്റി മീനാക്ഷി അമ്മയിൽ നിന്ന്, ക്ഷേത്ര പരിപാലന സമിതി സെക്രട്ടറി എൻ.ചന്ദ്രൻ മാസ്റ്റർ ഏറ്റുവാങ്ങി. സേവികാ സമിതി പ്രസിഡണ്ട് രമ ചെറുകുറ്റി, സെക്രട്ടറി ഷീബ സദാനന്ദൻ, ഖജാൻജി സുമ അംഗങ്ങളായ രജീഷ്, നിഖില, സുശീല, കമല, വത്സല, സാവിത്രി എന്നിവർ സംബന്ധിച്ചു.