ചാലിക്കരയിൽ രാഷ്ട്ര ഭാഷാ വേദിയുടെ നേതൃത്വത്തിൽ കവി സംഗമവും ആദരിക്കൽ ചടങ്ങും
കവി സംഗമം കുയ്യിലക്കണ്ടി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
ചാലിക്കര: ചാലിക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന രാഷ്ട്രഭാഷ വേദി, മില്ലത്ത് എജുക്കേഷണൽ സെൽ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തിൽ ചാലിക്കരയിൽ ലഹരിക്കെതിരെ കവി സംഗമവും, പ്രതിഭകളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.സംസ്ഥാന യുവജനോത്സവത്തിൽ തിരുവാതിര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഋതുപർണ്ണയേയും ജൈവകൃഷിയിൽ ബ്ലോക്ക് തലത്തിൽ അവാർഡ് നേടിയ കെ അബൂബക്കറെയും കുടുംബശ്രീ മത്സരത്തിൽ പതിനൊന്നാം വാർഡിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട സീന പവിത്രൻ എന്നിവരെയാണ് ആദരിച്ചത്. ഇവർക്കുള്ള ഉപഹാര വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു,
കവി സംഗമം രാഷ്ട്രഭാഷാ വേദി ജില്ലാ പ്രസിഡണ്ട് കുയിലക്കണ്ടി ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു ,ആർ കെ ഇരുവിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ലതികാ രാജേഷ്, സബിത നടുവണ്ണൂർ എൻ ഹരിദാസ്, സുബൈർ മാസ്റ്റർ,സന്ധ്യാ ശിഖിൽ, വിജയശ്രീ രാജീവ്, പി എൻ കെ പെരുവണ്ണാമുഴി, കെ പി ആലിക്കുട്ടി എന്നിവർ കവിത ആലപിച്ചു. കവി സംഗമത്തിന്റെ സമാപനവും പ്രതിഭകളെ ആദരിക്കൽ ചടങ്ങും പേരാമ്പ്രബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു നിർവഹിച്ചു, സമാപന യോഗത്തിൽ കെ പി ആലിക്കുട്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ ലിമ പാലയാട്. എസ് കെ അസൈനാർ കരീം പിലാക്കി. സുബൈർ മാസ്റ്റർ, മുഹമ്മദലി മാസ്റ്റർ, ചാലിക്കര രാധാകൃഷ്ണൻ, എസ് കെ അബ്ദുല്ലത്തീഫ് എന്നിവർ സംസാരിച്ചു .

