headerlogo
cultural

പത്മശ്രീ മാണിമാധവ ചാക്യാരുടെ 124ാം ജന്മദിനാചരണം സംഘടിപ്പിച്ചു

ടി.പി. രാമകൃഷ്ണൻ എം.എൽ.എ. പരിപാടി ഉദ്ഘാടനം ചെയ്തു

 പത്മശ്രീ മാണിമാധവ ചാക്യാരുടെ 124ാം ജന്മദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

15 Feb 2023 07:59 PM

അരിക്കുളം: കൂത്ത് കൂടിയാട്ട കുലപതി പത്മശ്രീ മാണിമാധവ ചാക്യാരുടെ 124ാം ജന്മദിനത്തിൽ അദ്ദേഹം ജനിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തിരുവങ്ങായൂർ ശിവക്ഷേത്രത്തിന് സമീപത്തുള്ള തെക്കേ ചാക്യാർ മഠത്തിൽ പത്മശ്രീ മാണി മാധവ ചാക്യാർ സ്മാരക കലാപഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൻ ജന്മദിനാചരണം സംഘടിപ്പിച്ചു. പരിപാടി പേരാമ്പ്ര നിയോജകമണ്ഡലം എം.എൽ.എ. ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

       ചടങ്ങിൽ അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതൻ അധ്യക്ഷത വഹിച്ചു. മാധവാനന്ദൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി. രജനി, കെ.കെ. നാരായണൻ, പത്മനാഭൻ പുതിയേടത്ത്, ദിനേശൻ എം.എസ്. എന്നിവർ സംസാരിച്ചു. കെ. അഭിനീഷ് സ്വാഗതവും വി.പി. അശോകൻ നന്ദിയും പറഞ്ഞു.

NDR News
15 Feb 2023 07:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents