headerlogo
cultural

ഭക്തിസാന്ദ്രമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ആലിൻകീഴ് മേളം

ഡോ: ശുകപുരം ദിലീപ് മേളത്തിന് നേതൃത്വം നൽകി

 ഭക്തിസാന്ദ്രമായി ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ആലിൻകീഴ് മേളം
avatar image

NDR news

18 Feb 2023 09:06 AM

കൊയിലാണ്ടി: ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ആലിൻകീഴ് മേളം നടന്നു. ഡോ: ശുകപുരം ദിലീപിന്റെ മേള പ്രമാണത്തിൽ കാഞ്ഞിലശ്ശേരി പത്മനാഭൻ, വെളിയന്നൂർ സത്യൻമാരാർ, ബാലുശ്ശേരി രമേശ്, അനീഷ് പൂനൂർ, മേള കലാരത്നം സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, കണ്ടനകം മുരളി, ചീനംകണ്ടി പത്മനാഭൻ, സുരേഷ് കോട്ടക്കടവ്, രൂപേഷ് ആർ. മാരാർ, വിപിൻ മാങ്കുരുശി, ബാബു ചെർപ്പുളശ്ശേരി, ജിഷ്ണു പഴയന്നൂർ, അഖിലേഷ് അങ്ങാടിപ്പുറം, ബാബു പോലൂർ, വരവൂർ വേണു, ദാമോദരൻ കാഞ്ഞിലശ്ശേരി, ഷിജു കൊരങ്ങാട്, വിഷ്ണു ശ്രീകൃഷ്ണപുരം, അരവിന്ദൻ കാഞ്ഞിലശ്ശേരി, അഖിൽ സിദ്ധാർത്ഥ് കോവൂർ, അരുൺ വളയനാട്. തുടങ്ങി നൂറിൽപരം വാദ്യപ്രതിഭകൾ അണിനിരന്നു.

        കാലത്തു നടന്ന കാഴ്ച ശീവേലിക്ക് മേളകലാരത്നം സന്തോഷ് കൈലാസ് പ്രാമാണികനായി. തുടർന്ന് ആനയൂട്ട് നടന്നു. ഉച്ചയ്ക്ക് സമൂഹ സദ്യയും ഉണ്ടായിരുന്നു. ശിവരാത്രി ദിനത്തിൽ സർവൈശ്വര്യ പൂജ, ചതുഷത പായസ നിവേദ്യം, സഹസ്ര കുംഭാഭിഷേകം, ഒറ്റക്കോൽ പഞ്ചാരിമേളത്തോടെയുള്ള കാഴ്ച ശീവേലി, പ്രബന്ധ കൂത്ത്, ഓട്ടൻതുള്ളൽ, പ്രസാദഊട്ട്, ഭക്തിഗാനാമൃതം, വയനപ്രദക്ഷിണം, സി. അശ്വിനിദേവ് അവതരിപ്പിക്കുന്ന നാദരഞ്ജിനി തായമ്പക എന്നിവയുണ്ടാകും.

NDR news
18 Feb 2023 09:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents