എൻ.എ. ഹാജി രചിച്ച പ്രണയത്തിന്റെ പരിമളം പ്രകാശനം ചെയ്തു
ആനുകാലികങ്ങളിൽ ഇതിനകം നിരവധി കവിതകൾ എഴുതി

ഉള്ളിയേരി: കവിയും എഴുത്തുകാരനുമായ എൻ.എ. ഹാജി രചിച്ച പ്രണയത്തിന്റെ പരിമളം എന്ന പുസ്തകത്തിന്റെ പ്രകാശനം എം.കെ.രാഘവൻ എം.പി. പ്രകാശനം ചെയ്തു.തൃപ്പന്റ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൈസലി മ്രലബാർ ഗോൾഡ് ) പുസ്തകം ഏറ്റുവാങ്ങി. സുപ്രഭാതം പത്രാധിപർ നവാസ് പൂനൂർ അദ്ധ്യക്ഷനായി.
ഉള്ളിയേരി എയുപി സ്കൂൾ അധ്യാപകനായിരുന്ന എൻ എ ഹാജി എന്ന അഹമദ് ഹാജി റിട്ടയർമെന്റിന് ശേഷമാണ് എഴുത്തിൽ സജീവമാകുന്നത്. ആനുകാലികങ്ങളിൽ ഇതിനകം നിരവധി കവിതകൾ എഴുതിയിട്ടുണ്ട്. ആദ്യ പുസ്തകം കവിതാ സമാഹാരമാണ്. തെരുവത്ത് കടവിലെ സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമാണ് എൻഎ ഹാജി,
ഡോ: കെ.മൊയ്തു, കാർത്തിക തിരുനാൾ രവി വർമ്മ രാജാവ്, അബ്ദുല്ല കാട്ടുകണ്ടി,പീ യൂഷ് നമ്പൂതിരി, അയ്യൂബ് ഹസനി മഹറൂഫ് മണലൊടി , മുജീബുറഹ്മാൻ മരുതിയാട്ട് ഫൈസൽ എൻ കെ., എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കാനേഷ് പൂനൂർ സ്വാഗതവും സീനത്ത് മണ്ണാട്ടേരി നന്ദിയും പറഞ്ഞു.