യഥാർത്ഥ വിശ്വാസി വിദ്വേഷ ചിന്തയോടെ പ്രവർത്തിക്കില്ല: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് മുഖ്യാതിഥിയായി

നടുവണ്ണൂർ:ഇസ് ലാം ഉയർത്തിപ്പിടിക്കുന്നത് സമാധാനത്തിൻ്റെ സന്ദേശമാണെന്നും യഥാർത്ഥ വിശ്വാസി സമൂഹത്തിൽ വിദ്വേഷ ചിന്തയോടെ പ്രവർത്തിക്കില്ലെന്നും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. പാലോളി മഹല്ല് കമ്മറ്റിക്ക് കീഴിലായി തിരുവോട് മഠത്തിൽ ഫാത്വിമ ഹോസ്പിറ്റൽ എം.ഡി അബ്ദുല്ല മുഹമ്മദ് നിർമ്മിച്ച് നൽകിയ മസ് ജിദ് ഫാത്തിമയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായി. കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് സുരേഷ് മുഖ്യാതിഥിയായി. തൻസീർ ദാരിമി കാവുന്തറ മുഖ്യ പ്രഭാഷണം നടത്തി.മഹല്ല് പ്രസിഡണ്ട് പി.വി അബ്ദുൽ ഗഫൂർ മാസ്റ്റർ ഉപഹാര സമർപ്പണം നടത്തി.മുഹമ്മദലി സിദ്ധീഖി ഖിറാഅത്ത് നടത്തി.
വാർഡ് മെമ്പർ ഇ. അരവിന്ദാക്ഷൻ, സൈനുദ്ധീൻ ഫൈസി,അൻവർ സ്വാദിഖ് ഫൈസി,സയ്യിദ് മുഹ്ളാർ തങ്ങൾ, നിസാർ ദാരിമി,ബഷീർ ഹാജി മോയങ്ങൽ,ചേലേരി മമ്മുക്കുട്ടി, പോക്കർ കുട്ടി മാസ്റ്റർ വാകയാട്, ജലീൽ ദാരിമി,അബ്ദുസ്സമദ് ഫൈസി,എം.പി ഇബ്രാഹിം, അബ്ദുൽ മജീദ് നന്തി,ശഫീഖ് മുസ് ലിയാർ,സി.കെ അസ്സൻ കുട്ടി,സുബൈർ കാരോൽ,യു.കെ റഫീഖ്,ഉവൈസ് ഫൈസി അൽ ഹൈത്തമി,മൊയ്തീൻ മുസ് ലിയാർ,വളവിൽ മമ്മു,കെ.റഫീഖ് മാസ്റ്റർ സംസാരിച്ചു.