രാമല്ലൂർ കരിങ്ങാറ്റി ശ്രീ ഭഗവതി ക്ഷേത്രോത്സവം കൊടിയേറി
ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിച്ചു

പേരാമ്പ്ര: രാമല്ലൂർ കരിങ്ങാറ്റി ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന് കൊടിയേറി. നിരവധി ഭക്തരുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് സന്തോഷ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
ക്ഷേത്രം കർമ്മി വട്ടക്കണ്ടി ഗോപാലൻ, ക്ഷേത്ര ഭരണസമിതി പ്രസിഡൻ്റ് കണ്ടോത്ത് ഗംഗാധരൻ, സെക്രട്ടറി പട്ടേരികണ്ടി ബാബുരാജ്, ആഘോഷകമ്മിറ്റി ചെയർമാൻ കെ.എം. ഗോപാലൻ, കൺവീനർ തറവട്ടത്ത് വിനോദൻ, വനിത കമ്മിറ്റി ഭാരവാഹികളായ കോട്ടക്കൽ രജില, കൊയിലോത്ത് മീത്തൽ ബിനിഷ എന്നിവർ നേതൃത്വം നൽകി. മാർച്ച് 5 മുതൽ 12 കുടിയാണ് ഉത്സവാഘോഷം നടക്കുന്നത്.