കല്ലിടുക്കിൽ മദ്റസ നിർമ്മാണ ഫണ്ട് ഉദ്ഘാടനം ചെയ്തു
കോഴിക്കോട് വലിയ ഖാസിസയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: പുതുതായി നിർമ്മിക്കുന്ന കല്ലിടുക്കിൽ ബശീരിയ്യ മദ്റസയുടെ രണ്ടാം നിലയുടെ നിർമ്മാണ ഫണ്ട് ഉദ്ഘാടനം പ്രവാസി വ്യവസായി ഫിറോസ് അൽ ബാദറിന്റെ മകൻ മുഹമ്മദ് ഫാമിൽ നിന്ന് ഏറ്റു വാങ്ങി കോഴിക്കോട് വലിയ ഖാസിസയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ചെയ്തു. ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ തെക്കയിൽ തറുവയ്ക്കുട്ടി ഹാജി അധ്യക്ഷനായി. ഇസ്മായീൽ വാഫി ദേശമംഗലം റമദാൻ മുന്നൊരുക്ക പ്രഭാഷണം നടത്തി.
പി.എം കോയ മുസ്ല്യാർ,മുഹമ്മദ് ഷാഫി ബാഖവി,സയ്യിദ് ശിഹാബ്തങ്ങൾ ചെറായി, സയ്യിദ് ഹാമിദ് കോയ തങ്ങൾ,മഹല്ല് പ്രസിഡന്റ് ടി,എം.ഇബ്രാഹിം ഹാജി,സെക്രട്ടറി ബഷീർ കുന്നുമ്മൽ ,പുനത്തിൽ ബഷീർ, മക്കാട്ട് കുഞ്ഞി ഇബ്രാഹിം,എൻ.ഇബ്രാഹിം കുട്ടി ഹാജി,സി.എം ഉമ്മർക്കോയ ഹാജി,മദ്രസ സെക്രട്ടറി കെ.ടി.കെ. റഷീദ്,അബ്ദുൽ അസീസ് ദാരിമി ,വി.കെ.മജീദ്, സി.എം.മൊയ്തീൻ,പി .കെ .ബഷീർ,പി.എൻ.ഉമ്മർക്കോയ, ജാബിർ മുസ്ല്യാർ ,അഫ്സൽ മുസ്ല്യാർ, എന്നിവർ സംസാരിച്ചു. കെ.വി.കോയ സ്വാഗതവും,സി, പി അയ്യൂബ് നന്ദിയും പറഞ്ഞു.