മദ്രസകൾ ധാർമ്മിക കേന്ദ്രങ്ങൾ; തറമ്മൽ സുബുലുസ്സലാം മദ്രസ്സ പ്രവേശനോത്സവം
മഹല്ല് ഖതീബ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: മദ്രസകൾ ധാർമ്മിക മൂല്യമുള്ള തലമുറയെ വാർത്തെടുക്കുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നെണ്ടെന്ന് "മിഹ്റജാനുൽ ബിദായ" തറമ്മൽ സുബുലുസ്സലാം മദ്രസ്സ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. 'വിദ്യ നുകരാം വിജയം നേടാം' എന്ന പ്രമേയത്തിൽ മദ്രസ്സാ പഠനാരംഭം മഹല്ല് ഖതീബ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു.
സദർ മുയല്ലിം എൻ. അബ്ദുൽ അസീസ് സഖാഫി അധ്യഷനായി. എം.എം. അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് മുസ്ലിയാർ, പി.ടി. അബ്ദുള്ള കുട്ടിഹാജി, തറമ്മൽ അബ്ദുസ്സലാം, ഫ്ലാഷ് റസാഖ്ഹാജി, ബഷീർ കെ.വി., ഷഫീഖ് കുനിക്കാട്ട്, മുനീർ പടിഞ്ഞാറയിൽ, മുജീബ് കുനിക്കാട്ട്, പി.പി.കെ. അബ്ദുള്ള, ഉമ്മർ കുട്ടി, ഇ.കെ. മുഹമ്മദ്, നാസർ പി.വി., സക്കീർ മക്കാട്ട് എന്നിവർ സംസാരിച്ചു.