headerlogo
cultural

ഉള്ളിയേരി കിഴക്കെവളപ്പിൽ കുടുംബസംഗമം നടത്തി

ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി കിഴക്കെവളപ്പിൽ കുടുംബസംഗമം നടത്തി
avatar image

NDR news

19 May 2023 07:00 AM

ഉള്ളിയേരി :ഉള്ളിയേരി പുത്തഞ്ചേരിയിലെ പുരാതന തറവാടായ കിഴക്കെവളപ്പിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി. അജിത ഉദ്ഘാടനം ചെയ്തു. കെ. വി നാരായണൻ അധ്യക്ഷത വഹിച്ചു. കവി രഘുനാഥൻ കൊളത്തൂർ മുഖ്യാതിഥിയായി. 

        പി. കെ ചോയിച്ചി, ചങ്ങരൻ, ലക്ഷ്‌മി, നാരായണി, കെ. കെ ജാനു, ഷൈജി ഷാജു കൂമുള്ളി (കവയിത്രി), അനീഷ് പുത്തഞ്ചേരി(ആർട്ടിസ്റ്റ് )എന്നിവരെ ചടങ്ങിൽ വച്ച് ആദരിച്ചു. വാർഡ് മെമ്പർ കെ. ടി സുകുമാരൻ, വി. ഗംഗധാരൻ, ഷാജു കൂമുള്ളി, കെ. വി രവീന്ദ്രൻ, കരുവാങ്കണ്ടി ചെക്കിണി, എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിനു ശേഷം കുടുംബാംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.

 

NDR news
19 May 2023 07:00 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents