headerlogo
cultural

നിർധന കുടുംബങ്ങൾക്ക് 111 വീടുകൾ നിർമ്മിച്ച് നൽകി മർകസ് കാരന്തൂര്‍

താക്കോൽ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ കൈമാറി

 നിർധന കുടുംബങ്ങൾക്ക് 111 വീടുകൾ നിർമ്മിച്ച് നൽകി മർകസ് കാരന്തൂര്‍
avatar image

NDR News

23 May 2023 01:33 PM

കാരന്തൂര്‍. ഭവന രഹിതർക്ക് 111 വീടുകൾ നിർമ്മിച്ച് നൽകി മർകസ് ചാരിറ്റി കോൺഫറൻസ്. മദനീയം പരിപാടിയുടെ ഒന്നാം വാർഷികത്തിലാണ് സാദാത്ത് ഭവന പദ്ധതി പ്രഖ്യാപിച്ചത്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് വീടുകൾ കൈമാറി. മദനീയം കൂട്ടായ്മയുടെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്. 100 വീടുകളാണ് ആദ്യം ഉദ്ദേശിച്ചത്.

         അപേക്ഷകർ കൂടിയതോടെ 313 വീടുകളാക്കി ഉയർത്തുകയായിരുന്നു. ഇതിൽ ആദ്യഘട്ടമായി നിർമിച്ച 111 വീടുകളാണ് ഇന്നലെ കൈമാറിയത്.പരസ്പരം സഹായിച്ചും ധർമം നൽകിയും മുന്നോട്ടുപോയാൽ നാട്ടിൽ ദരിദ്രർ ഉണ്ടാവില്ലെന്നും അതാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്ന സകാത്തിന്റെ ഉദ്ദേശമെന്നും കാന്തപുരം പറഞ്ഞു.സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഗുണഭോക്താക്കൾ ചടങ്ങിൽ പങ്കെടുത്തു.

 


 


 


 

NDR News
23 May 2023 01:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents