headerlogo
cultural

തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ ക്ഷേത്രക്കുള നവീകരണ ഫണ്ട് ഉദ്ഘാടനം ചെയ്തു

അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് സുഗതൻ ഉദ്ഘാടനം നിർവഹിച്ചു

 തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ ക്ഷേത്രക്കുള നവീകരണ ഫണ്ട് ഉദ്ഘാടനം ചെയ്തു
avatar image

NDR News

25 Jun 2023 09:01 PM

കാരയാട്: തിരുവങ്ങായൂർ മഹാശിവക്ഷേത്രത്തിലെ ക്ഷേത്രക്കുള നവീകരണത്തിന്റെ ഫണ്ട് ഉദ്ഘാടനം അരിക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് സുഗതൻ ആദ്യ ഫണ്ട് ടി. മുത്തുകൃഷ്ണനിൽ നിന്നും സ്വീകരിച്ചു കൊണ്ട് നിർവ്വഹിച്ചു. പ്രദേശത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ സമിതി കൺവീനർ പി.ടി. രാജൻ സ്വാഗതവും ചെയർമാൻ സി. രാമദാസ് അധ്യക്ഷനുമായി. 

       ബ്ലോക്ക് അംഗം അഭിനീഷ് മുഖ്യപ്രഭാഷണം നടത്തി. തേവർകണ്ടി ബാലകൃഷ്ണൻ മുഖ്യാതിഥിയായി. എൻ.പി. രവീന്ദ്രൻ, സി. ചന്ദ്രൻ, പി.കെ. സുരേന്ദ്രൻ, സി. മോഹൻദാസ്, പിയൂഷ് എന്നിവർ അശംസകൾ അറിയിച്ചു. എ. സ്വാമി ദാസ് നന്ദി രേഖപ്പെടുത്തി.

NDR News
25 Jun 2023 09:01 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents