കോട്ടൂരിൽ അവയവദാനത്തിന് സന്നദ്ധരായി 5000 കുടുംബശ്രീ പ്രവർത്തകരും കുടുംബാംഗങ്ങളും
കുടുംബശ്രീ നേതൃത്വത്തിൽ കോട്ടൂർ പഞ്ചായത്തിലാകെ ഇതിനായി പ്രവർത്തനം
കൂട്ടാലിട: അവയവദാനം ചെയ്തു ചരിത്രം സൃഷ്ടിക്കാൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് . പകർന്ന് കോട്ടൂർ കുടുംബശ്രീ സിഡിഎസ് നേതൃത്വത്തിൽ നടക്കുന്ന "അവയവം മണ്ണിനോ മനുഷ്യനോ ’ ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കുന്ന ജീവനം പദ്ധതിയിൽ കൂട്ടാലിട പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകരും കുടുംബാംഗങ്ങളും മരണാനന്തര അവയവദാന സമ്മതപത്രം നൽകി. മാനവികതയുടെ സ്നേഹ സന്ദേശം പകർന്ന് കോട്ടൂർ പഞ്ചായത്തിലെ 5000 കുടുംബശ്രീ പ്രവർത്തകരും കുടുംബാംഗങ്ങളുമാണ് അവയവദാനത്തിന് സജ്ജരാകുന്നത്.
കുടുംബശ്രീ നേതൃത്വത്തിൽ കോട്ടൂർ പഞ്ചായത്തിലാകെ ഇതിന്റെ പ്രവർത്തനം നടക്കുകയാണ്. പാലിയേറ്റീവ് പ്രവർത്തകരായ എ രാ ലവൻനായരും സി അയ്യപ്പനും കോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സുരേഷിന് സമ്മതപത്രം കൈമാറി. പാലിയേറ്റീവ് സെക്രട്ടറി വി പി രജീഷ്, സിഡിഎസ് ചെയർപേഴ്സൺ യു എം ഷീന, ജീവനം പദ്ധതി കോ ഓർഡിനേറ്റർ സി കെ വിനോദൻ, കെ മോഹനൻ, പി കെ ബാലൻ എന്നിവർ സംസാരിച്ചു.

