headerlogo
cultural

മണിയൂരിൽ ക്ഷേത്ര പരിസരത്ത് നിന്ന്‌ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി

പള്ളി പറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തെ കുറ്റിക്കാട്ടിൽ വളർന്ന ചന്ദനമരങ്ങളാണ് മുറിച്ച് മാറ്റിയത്

 മണിയൂരിൽ ക്ഷേത്ര പരിസരത്ത് നിന്ന്‌ ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി
avatar image

NDR News

17 Jul 2023 07:57 AM

വടകര: മണിയൂർ പഞ്ചായത്തിലെ പതിയാരക്കരയിൽനിന്ന്‌ അഞ്ച് ചന്ദനമരം മുറിച്ചുകടത്തിയതായി പരാതി. പള്ളിപറമ്പത്ത് ഭഗവതി ക്ഷേത്രം പരിസരത്തെ കുറ്റിക്കാട്ടിൽ വളർന്ന ചന്ദനമരങ്ങൾ നാല് ദിവസം മുമ്പാണ് മുറിച്ചുമാറ്റിയതെന്ന്‌ കരുതപ്പെടുന്നു.ക്ഷേത്രത്തിന്റ പടിഞ്ഞാറ് ഭാഗത്തെ കാടുകളിൽ നിരവധി ചന്ദനമരം ഉണ്ട്. 

      ക്ഷേത്രത്തിന്‌ സമീപത്തെയും തെക്കുഭാഗത്തെ റോഡിനോട് ചേർന്ന ഭാഗത്തുമുണ്ടായിരുന്ന മരങ്ങളാണ് മുറിച്ച് കടത്തിയത്. ഇവയ്‌ക്ക്‌ 10 വർഷത്തിലധികം വളർച്ചയുണ്ട്‌. ഇന്നലെ രാവിലെ ക്ഷേത്രപരിസരം ശുചീകരിക്കാൻ എത്തിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികളാണ് ചന്ദന മരങ്ങർ മുറിച്ചു മാറ്റിയത്‌ കണ്ടത്. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്ന് വടകര പൊലീസ് പറഞ്ഞു.

NDR News
17 Jul 2023 07:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents