ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം
22ന് വൈകീട് 6.30 ന് ഗ്രന്ഥം വെപ്പ് നടക്കും

ഉള്ളിയേരി: ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി. 22ന് വൈകീട് 6.30 ന് ഗ്രന്ഥം വെപ്പ് നടക്കും.
23 ന് അടച്ച് പൂജ, 24 ന് പുലർച്ച മഹാഗണപതി ഹോമം, സരസ്വതി പൂജ എന്നിവ നടക്കും. ക്ഷേത്രം തന്ത്രി വേലുയാധൻ കാരക്കട്ട് മീത്തൽ, സ്വാമി ചെറുക്കാവിൽ കാർമികത്വം വഹിക്കും.