തറമ്മൽ സുബുലുസ്സലാം മദ്രസ്സ സമസ്ത പ്രാർത്ഥന ദിനം ആചരിച്ചു
മഹല്ല് ഖത്തീബ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു

കാരയാട്: തറമ്മൽ സുബുലുസ്സലാം മദ്രസ്സ സമസ്ത പ്രാർത്ഥനദിനത്തിൽ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രത്യേകം പ്രാർഥന നടത്തി. സയ്യിദ് അജ്മൽ മശ്ഹൂർ തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി.
മഹല്ല് ഖത്തീബ് ഇ.കെ. അഹമദ് മൗലവി ഉദ്ഘാടനം ചെയ്തു. എൻ. അബ്ദുൽ അസീസ് സഖാഫി അധ്യക്ഷത വഹിച്ചു. എം.എം. അബ്ദുൽ അസീസ് മൗലവി സ്വാഗതവും സി.കെ. നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.