എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല തല ബാലാരവം ഉദ്ഘാടനം ചെയ്തു
സമസ്ത ജില്ലാ മുശാവറ അംഗം മെഹബൂബ് അലി അഷ്‌അരി ഉദ്ഘാടനം നിർവ്വഹിച്ചു

നടുവണ്ണൂർ:എസ്.കെ.എസ്.എസ്.എഫ് നടുവണ്ണൂർ മേഖല തല ബാലാരവം ഉദ്ഘാടനം കീഴ്പ്പയ്യൂർ വെസ്റ്റ് മുഹ് യിൽ ഇസ് ലാം മദ്റസയിൽ സമസ്ത കോഴിക്കോട് ജില്ലാ മുശാവറ അംഗം മെഹബൂബ് അലി അഷ്‌അരി നിർവ്വഹിച്ചു. അലി റഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. മുനീർ വാവ ഫറോക്ക് ക്ലാസെടുത്തു.
മഹല്ല് ജനറൽ സെക്രട്ടറി കെ.പി അബ്ദുറഹ്മാൻ മാസ്റ്റർ പതാക ഉയർത്തി. റയാൻ മുഹമ്മദ് ഖിറാഅത്ത് അവതരിപ്പിച്ചു. ജലീൽ ദാരിമി,ഫവാസ് ദാരിമി,അബ്ദുറഹ്മാൻ ഇല്ലത്ത്, അസൈനാർ എള്ളായത്തിൽ, ഷിബിലി റഹ്മാനി,ഷഫീഖ് ഫൈസി,ഷാഫി മണപ്പുറം,റംഷാദ് ദാരിമി ഹന്നൂഫ് പൊയിൽ, കെ.ഹനീൻ, എൻ.വി ഷഹബാസ് സംസാരിച്ചു.