എഴുത്തുകാരൻ ടി പി രാജീവൻ അനുസ്മരണം നവംബർ 2ന് പേരാമ്പ്രയിൽ
രാജീവൻ സ്മാരക കലാസാംസ്കാരിക വേദി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും

പേരാമ്പ്ര: എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായിരുന്ന ടി പി രാജീവൻ അനുസ്മരണവും രാജീവൻ സ്മാരക കലാസാംസ്കാരിക വേദിയുടെ ഉദ്ഘാടനവും നവംബർ രണ്ടിന് രാവിലെ 10 മണിക്ക് പേരാമ്പ്രയിൽ നടക്കും. ദയ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി നടക്കുകയെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ടി പി രാജീവൻ അധ്യാപകനായിരുന്ന പേരാമ്പ്രയിലെ ആദ്യകാല സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ യുവത കോളേജിലെ അന്നത്തെ വിദ്യാർഥികൾ ചേർന്ന് രൂപം നൽകിയ യുവത ആക്ടീവ് നേതൃത്വത്തിലാണ് വേദി രൂപീകരിച്ചത്. ടി പി രാജീവൻ സ്മാരക കലാസാംസ്കാരിക വേദി എന്നാണ് പേര്. സാംസ്കാരിക വേദിയുടെ ഉദ്ഘാടനം കൽപ്പറ്റ നാരായണൻ നിർവഹിക്കും.
കവി വീരാൻകുട്ടി സി ജെ ജോർജ് , ശ്രീജിത്ത് ചെമ്മാരൻ, ഇബ്രാഹിം ടി വി, രവീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വേദി ജനറൽ സെക്രട്ടറി ടി ഉസ്മാൻ , പി കെ മോഹനൻ , പി പി സുരേഷ് കുമാർ , കെ രാജൻ, എം സുജാത , ഒ രമേശ് എന്നിവർ സംബന്ധിച്ചു.