പേരാമ്പ്ര ഉപജില്ല കലോത്സവം പേരാമ്പ്ര ഹൈസ്കൂള്‍ കുതിപ്പ് തുടരുന്നു
നടുവണ്ണൂര്‍,നൊച്ചാട്, വെള്ളിയൂര്‍,സെന്റ് ഫ്രാന്‍സിസ് പേരാമ്പ്ര സ്കൂളുകള്‍ക്കും മുന്നേറ്റം
കൂട്ടാലിട: പേരാമ്പ്ര ഉപജില്ല കലോത്സവം അവിടനല്ലൂര്‍ ഹൈസ്കൂളില്‍ പുരോഗമിക്കവേ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ പേരാമ്പ്ര ഹൈസ്കൂള്‍ മുന്നേറ്റം തുടരുകയാണ്.കലോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്ന് ജനപ്ിയ ഇനങ്ങളില്‍ മത്സരം നടന്ന വേദികളില്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. എൽ പി വിഭാഗത്തിൽ പത്ത് ഇനങ്ങൾ പൂർത്തിയായപ്പോൾ കൂത്താളി എയുപി സ്കൂൾ 33 പോയിന്റുമായി ഒന്നാമതെത്തി. 28 പോയിന്റുമായി കൂരാച്ചുണ്ട് സെൻറ് തോമസ് യുപി സ്കൂളാണ് രണ്ടാമത്. യുപി വിഭാഗത്തിൽ 55 പോയിന്റ് നേടിയ വാല്യക്കോട് എ യു പി സ്കൂളാണ് ഒന്നാമത്. 5 പോയിന്റ് വ്യത്യാസത്തിൽ സെൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പേരാമ്പ്ര രണ്ടാമതെത്തി. തൃക്കുറ്റിശ്ശേരി യുപി സ്കൂളിന് 48 പോയിന്റ് ലഭിച്ചു. യുപി വിഭാഗത്തിൽ ആകെ 37 ഇനങ്ങളിൽ 20 ഇനങ്ങളുടെ ഫലമാണ് പുറത്തുവന്നത്.
ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ 161 പോയിന്റുമായി ഒന്നാമതാണ് 127 പോയിന്റുമായി നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ രണ്ടാമതുണ്ട്. സെൻറ് ഫ്രാൻസിസ് ഹൈസ്കൂൾ പേരാമ്പ്രയാണ് 95 പോയിന്റുമായി മൂന്നാമത് എത്തിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ 154 പോയിന്റുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി ഒന്നാമതെത്തി.കടുത്ത പോരാട്ടത്തിൽ നൊച്ചാട് ഹയർ സെക്കൻഡറി ഒരു പോയിൻറ് വ്യത്യാസത്തിൽ 153 പോയിന്റുമായി രണ്ടാമത് ആണ്. അവിടനല്ലൂർ ഗവ.ഹയർ സെക്കണ്ടറി 126 പോയിന്റുമായി മൂന്നാമതാണ്. നടുവണ്ണൂർ വാകയാട് ഹയർ സെക്കൻഡറി സ്കൂൾ 123 പോയിന്റ് നേടി .ഹയർസെക്കൻഡറിയിൽ 71 ഇനങ്ങളിൽ 52 ഇനങ്ങളുടെ ഫലമാണ് പുറത്തുവന്നത്. സംസ്കൃതോത്സവം യുപി വിഭാഗത്തിൽ കൽപ്പത്തൂർ എയുപി സ്കൂൾ 68പോയിനറുമായി ഒന്നാമതുണ്ട് 66പോയിന്റ് നേടിയ വാകയാട് എയുപി സ്കൂളാണ് രണ്ടാമത്.എൽ പി അറബിക് കലോത്സവത്തിൽ 36പോയിന്റ് നേടിയും യുപി അറബിക് കലോത്സവത്തിൽ 45 പോയിന്റ് നേടിയും എയുപി സ്കൂൾ വെള്ളിയൂർ ഒന്നാമതെത്തി. ഹൈസ്കൂൾ അറബിക് കലോത്സവത്തിൽ 73 പോയിന്റുമായി നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമതാണ് .

