headerlogo
cultural

കാവുന്തറ ശ്രീ അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 21, 22, 23 തിയ്യതികളിൽ

ക്ഷേത്രചടങ്ങുകൾക്കൊപ്പം വിവിധ കലാപരിപാടികളും അരങ്ങേറും

 കാവുന്തറ ശ്രീ അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 21, 22, 23 തിയ്യതികളിൽ
avatar image

NDR News

01 Dec 2023 07:25 PM

നടുവണ്ണൂർ: കാവുന്തറ ശ്രീ അയ്യപ്പക്ഷേത്രത്തിലെ 60-ാമത് അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 21, 22, 23 തിയ്യതികളിൽ നടക്കും. 21ന് കാലത്ത് 5 മണി മുതൽ ക്ഷേത്ര ചടങ്ങുകൾ, 8 മണിക്ക് കലവറ നിറക്കൽ, വൈകീട്ട് 7 മണിക്ക് സപ്തസ്വര സംഗീത സഭ കോഴിക്കോട് അവതരിപ്പിക്കുന്ന ഭജന എന്നിവ നടക്കും.

      22 ന് 5 മണി മുതൽ ക്ഷേത്ര ചടങ്ങുകൾ വൈകു: 6 മണി ദീപാരാധന, 7 മണി മുതൽ പ്രാദേശിക കലാകാരന്മാരുടെ പരിപാടി നൃത്ത സന്ധ്യ, 23 ന് 5 മണി മുതൽ ക്ഷേത്ര ചടങ്ങുകൾ, 7.30ന് ചെണ്ടമേളം, 11:30ന് ഇളനീർ കുലവരവുകൾ, 12:30ന് മുതൽ പ്രസാദ ഊട്ട്, വൈകീട്ട് 6:30 പാലക്കൊമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. എഴുന്നള്ളിപ്പ് നടുവണ്ണൂർ ശ്രീ നരസിംഹ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും.

      താലപ്പൊലി, ശിങ്കാരിമേളം, പൂക്കാവടി, നിശ്ചല ദൃശ്യങ്ങൾ ക്ലാസിക്കൽ ഡാൻസ്, ഗജവീരൻ്റെ അകമ്പടിയോടെ രാത്രി 10 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഗജവീരൻ ഓലയമ്പാടി ഗണപതിയാണ് അയ്യപ്പൻ്റെ തിടമ്പേറ്റുന്നത്.

NDR News
01 Dec 2023 07:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents