പേരാമ്പ്രയിൽ സ്കൂൾ കലാപൂരത്തിന് തിരി തെളിഞ്ഞു
സ്കൂൾ കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: 62മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം പേരാമ്പ്രയിൽ രചന മത്സരങ്ങളോടെ തുടങ്ങി. ഞായറാഴ്ച വിവിധ രചന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. 61 രചന മത്സരങ്ങളാണ് പൂർത്തിയായത്. 8 ഇനങ്ങളുടെ ഫലങ്ങൾ പുറത്തു വന്നു. സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് കാരണം ഇന്ന് മത്സരങ്ങൾ ഇല്ല . ശേഷിക്കുന്ന രചന മത്സരങ്ങൾ ചൊവ്വാഴ്ച നടക്കും.
ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്പീക്കർ എ എൻ ഷംസീർ കലോത്സവം ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ഡോക്ടർ എം കെ മുനീർ എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 62മത് ജില്ലാ റവന്യൂ സ്കൂൾ കലോത്സവത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. കലോൽസവവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വെബ് സൈറ്റിൽ ലഭ്യമാണ്. ഓരോ വേദിയും അവിടേക്കുള്ള വഴിയും പേരുകളും പേരുകളുടെ ചരിത്രവും മത്സരഫലങ്ങളും സൈറ്റിൽ ലഭ്യമായിരിക്കും. പ്രോഗ്രാം കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ മനോജ് കുമാർ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു.

