ഉള്ളിയേരി അംഗൻവാടി കലോത്സവംനാറാത്ത് യു പി സ്കൂളിൽ സ്കൂളിൽ നടന്നു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്തു അംഗൻവാടി കലോത്സവം ചിലമ്പൊലി 2023 നാറത്തു എൻ എം എം യു പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ടി സുകുമാരൻ അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണൻ പാടത്തിൽ, കെ അസ്സായിനാർ , കെഎം സുധീഷ്, ഐ സി ഡി എസ്സ് സൂപ്പർവൈസർ ഗീത, സ്കൂൾ ഹെഡ്മാസ്റ്റർ ഗഫൂർ മാസ്റ്റർ, പി ടി എ പ്രസിഡന്റ് ലിജീഷ്, എസ് എസ് ജി ചെയർമാൻ സോമൻ നമ്പ്യാർ, എന്നിവർ സംസാരിച്ചു. 250 ലേറെ കുട്ടികൾ പങ്കെടുത്ത വിവിധ കലാപരിപാടികൾ നടന്നു.