നടുവണ്ണൂർ നരസിംഹ ക്ഷേത്ര ഉത്സവ കൊടിയേറ്റ് ഇന്ന്
വിവിധ ചടങ്ങുകളോടെ നടക്കുന്ന ഉത്സവം 22നു സമാപിക്കും
നടുവണ്ണൂർ: നടുവണ്ണൂർ നര സിംഹ ക്ഷേത്രം ആറാട്ട് ഉത്സവം ഇന്ന് കൊടിയേറും. തന്ത്രി തരണ നല്ലൂർ പത്മനാഭനുണ്ണി നമ്പൂതി രി, മേൽശാന്തി കൊഴുവിൽ ഇല്ലത്ത് ശങ്കരൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്കു കാർമികത്വം വഹിക്കും. വിവിധ ചടങ്ങുകളോടെ നടക്കുന്ന ഉത്സവം 22നു സമാപിക്കും.
ഇന്നു വൈകിട്ട് കൊടിയേറ്റം. തുടർന്ന് ഭക്തി ഗാന സുധ, 18നു രാത്രി 7.30നു പ്രാദേശിക കലാകാരന്മാർ അവതരിപ്പി ക്കുന്ന നൃത്ത നിശ, 19നു വൈകി ട്ട് കാഞ്ഞിലശ്ശേരി വിനോദ് മാരാറുടെ ശിക്ഷണത്തിൽ ചെണ്ട അഭ്യസിച്ചവരുടെ പഞ്ചാരിമേളം, രാത്രി 8നു കരൊക്കെ ഗാനമേള, 20ന് ചേലിയ കഥകളി വിദ്യാലയം അവതരിപ്പിക്കുന്ന കുചേലവൃത്തം കഥകളി, 21നു പള്ളിവേട്ട എഴുന്നള്ളത്ത്, 22ന് ആറാട്ട്, ആറാട്ട് സദ്യ എന്നിവയുണ്ടാകും.

