പാണ്ടിപ്പള്ളി പുനർനിർമാണം: സ്നേഹ സംഗമവും മതപ്രഭാഷണവും നടത്തും
22 ന്വൈകിട്ട് 5 മണിക്ക് പിഎം കോയ മുസ്ലിയാർ പതാക ഉയർത്തും

നടുവണ്ണൂർ: ചിരപുരാതനമായ ഉള്ളിയേരി പാണ്ടിപ്പള്ളി പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട് സംഘാടകസമിതി സംഘടിപ്പിക്കുന്ന സ്നേഹസംഗമവും മത പ്രഭാഷണവും ഡിസംബർ 22 മുതൽ നടത്തും. ഇതോടനുബന്ധിച്ച് ദുആ മജ്‌ലിസും സ്നേഹസംഗമവും നടത്തുമെന്ന് സംഘാടകസമിതി അംഗങ്ങൾ അറിയിച്ചു. നടുവണ്ണൂർ സൗത്ത് എ എം യു പി സ്കൂളിൽ ഒരുക്കുന്ന സിഎം വലിയുള്ളാഹി നഗറിൽ വച്ചാണ് പരിപാടികൾ നടക്കുക. 22ന് രാവിലെ എട്ടുമണിക്ക് മടവൂർ മഖാം സിയാറത്ത് നടക്കും. നാലിന് പാണ്ടിപ്പള്ളി മഖാം സിയാറത്ത്, 4 30ന് പാറക്കൽ മഖാം സിയാറത്ത് എന്നിവയും നടത്തും. വൈകിട്ട് 5 മണിക്ക് പിഎം കോയ മുസ്ലിയാർ പതാക ഉയർത്തും.
രാത്രി 7 മണിക്ക് നടക്കുന്ന സ്നേഹ സംഗമം ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂരാണ് മുഖ്യപ്രഭാഷണം നടത്തുക. സക്കറിയ ഫൈസി സ്നേഹ സന്ദേശം നൽകും. 23 തീയതി രാത്രി 7 മണിക്ക് ദഫ് പ്രോഗ്രാം സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ വിദ്യാഭ്യാസ പദ്ധതി പ്രഖ്യാപിക്കും.അൻവർ മുഹിയുദ്ദീൻ ആലുവ മതപ്രഭാഷണം നടത്തും. 24ന് നടക്കുന്ന പരിപാടിയിൽ എംകെ രാഘവൻ എംപി മുഖ്യാതിഥിയാകും. ഇബ്രാഹിം ഖലീൽ ഹുദവി കാസർഗോഡ് പ്രഭാഷണം നടത്തും. സമാപന ചടങ്ങിൽ ഡോക്ടർ എ.എം ശങ്കരൻ ഡോക്ടർ യൂസഫ് ,കെ പി മുഹമ്മദ് ഹാജി,എൻ അഹമ്മദ് ഹാജി ഒറവിൽ എന്നിവരെ ആദരിക്കും.