പേരാമ്പ്ര ഡിഗ്നിറ്റി കോളജ് യൂണിയൻ ഉദ്ഘാടനം ചെയ്തു
ഗായകനും ഗാനരചയിതാവുമായ അജയ് ഗോപാലാണ് ഉദ്ഘാടനം ചെയ്തത്

പേരാമ്പ്ര : പേരാമ്പ്ര ഡിഗ്നിറ്റി കോളജ് ഓഫ് ആർട്സ് ആന്റ് സയൻസ് സ്റ്റുഡൻസ് യൂണിയൻ പ്രശസ്ത ഗായകനും ഗാന രചയിതാവുമായ അജയ് ഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. എം.മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു.
കോളജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.കെ.ഇബ്രാഹിം, വൈ.പ്രസിഡന്റ് ടി.എ. അബ്ദുസ്സലാം, പി.ടി.എ. വൈസ് പ്രസിഡന്റ് വി.കെ.പ്രദീപൻ, പി.ടി. ഇബ്രാഹിം, എം.പി.കെ. അഹമ്മദ് കുട്ടി, വൃന്ദ.എം, സി.കെ.ഷഹീദ് , ടി.എം. അജ്നാസ് , യൂണിയൻ ചെയർമാൻ സുഹൈൽ എന്നിവർ പ്രസംഗിച്ചു.