കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം; ആഘോഷക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങേരി ഉണ്ണി ഭദ്രദീപം കൊളുത്തി

കടിയങ്ങാട്: കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവ ആഘോഷക്കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങേരി ഉണ്ണി ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ ഏ.കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. അരവിന്ദാക്ഷൻ, ടി.വി. ശങ്കരൻ നായർ, കെ. രാമകൃഷ്ണൻ, സി. രാമകൃഷ്ണൻ, ടി. മോഹനൻ, കനിയിൽ ശ്രീധരൻ എന്നിവർ ആശംസകളർപ്പിച്ചു. അംബുജാക്ഷൻ സ്വാഗതവും എൻ.എം. സത്യൻ നന്ദിയും പറഞ്ഞു.