headerlogo
cultural

കിളികൊഞ്ചൽ 2023 അങ്കണവാടി കലോത്സവത്തിന് നടുവണ്ണൂരിൽ തുടക്കം

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി കലോത്സവം ഉദ്ഘാടനം ചെയ്തു

 കിളികൊഞ്ചൽ 2023 അങ്കണവാടി കലോത്സവത്തിന് നടുവണ്ണൂരിൽ തുടക്കം
avatar image

NDR News

27 Dec 2023 06:59 AM

നടുവണ്ണൂർ: കോഴിക്കോട് ജില്ലാതല അങ്കണവാടി കലോത്സവം "കിളികൊഞ്ചൽ 2023" നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കോഴിക്കോട് ജില്ലയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്തും ജില്ലാ ശിശു വികസന ഓഫീസും സംയുക്തമായാണ് കലോത്സവത്തിന് നേതൃത്വം നൽകുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അധ്യക്ഷൻ വഹിച്ചു.

       അംഗൻവാടികളെ കൂടുതൽ ജനകീയമാക്കുന്നതിനും അംഗൻ വാടികളിൽ പ്രീ സ്കൂൾ വിദ്യാഭ്യാസത്തി നെത്തുന്ന മൂന്നു മുതൽ ആറു വയസ്സുവരെ പ്രായമുള്ള കുട്ടികളിൽ നൈസർഗിക ശേഷികളെ പരിപോഷി പ്പിക്കുന്നതിനു മാണ് ജില്ലാതലത്തിൽ അംഗൻവാടി കലോത്സവം സംഘടിപ്പിക്കുന്നത്. രണ്ടായിരത്തിലധികം വരുന്ന അംഗൻവാടി കുട്ടികളെയും ജീവനക്കാരെയും ഉൾപ്പെടുത്തി രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കലാപരിപാടികൾ നടത്തും. കലോത്സവത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പിലെ ജീവനക്കാരുടെ കലാപരിപാടികൾ, എക്സിബിഷൻ, ഘോഷയാത്ര തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

      ഡിസംബർ 27ന് ജില്ലാ കലക്ടർ സ്നേഹ കുമാർ സിംഗ് പരിപാടികൾക്ക് പതാക ഉയർത്തും. രണ്ടായിര ത്തിലധികം കുട്ടികളുടെ 9 ഇനങ്ങളിലായുള്ള പരിപാടികളാണ് നടത്തുക. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി പി നിഷ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, നാസർ എസ്റ്റേറ്റ് മുക്ക് , ബ്ലോക്ക് പഞ്ചായത്ത് അംഗം എം കെ ജലീൽ , ജില്ലാ വനിതാ ശിശു വികസന ഓഫീസർ സബീന ബീഗം, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ കെ ഷാമിനി തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ സ്വാഗതവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

NDR News
27 Dec 2023 06:59 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents