മേഖല മത്സര വിജയികളെ ഹെവൻസ് പ്രീ സ്കൂൾ പേരാമ്പ്ര അനുമോദിച്ചു
ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ: സി. ഉമർ സംഗമം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: കോഴിക്കോട് - വയനാട് മേഖലാ ഫെസ്റ്റിൽ സ്കൈ 3 വിഭാഗം റണ്ണറപ്പ് നേടിയ ഹെവൻസ് പേരാമ്പ്രയിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. അനുമോദന സംഗമം ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി പ്രസിഡൻ്റ് പ്രൊഫ: സി. ഉമർ ഉദ്ഘാടനം ചെയ്തു.
ഹെവൻസ് പി.ടി.എ. പ്രസിഡൻ്റ് ഷംസീർ കെ.കെ. അധ്യക്ഷത വഹിച്ചു. ഓർഫനേജ് സെക്രട്ടറി പി.കെ. ഇബ്രാഹിം ഉപഹാര സമർപ്പണം നടത്തി. ഹെവൻസ് പ്രസിഡൻറ് കെ. മുബീർ, ഓർഫനേജ് കമ്മിറ്റി അംഗം ഇസ്മായിൽ കെ.ടി. എന്നിവർ സംസാരിച്ചു.
റൈഹാനത്ത് ആർ.എൻ., ലൈല എം.കെ., ആനിസ പി.വി., സുൽഫത്ത് എം.കെ., തസ്ലീന വി.പി. എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ കെ. നജ്മ സ്വാഗതവും വൈസ് പ്രിൻസിപ്പാൾ ഷമീബ വി.പി. നന്ദിയും പറഞ്ഞു.