headerlogo
cultural

മകരവിളക്കിന് ശബരിമല ഒരുങ്ങി; ഭക്തരുടെ തിരക്കിൽ കുറവ്

നാളെ ബിംബ ശുദ്ധിക്രിയകളും മറ്റ് പൂജകളും നടക്കും

 മകരവിളക്കിന് ശബരിമല ഒരുങ്ങി; ഭക്തരുടെ തിരക്കിൽ കുറവ്
avatar image

NDR News

13 Jan 2024 06:44 PM

പത്തനംതിട്ട: മകരവിളക്കിന് മുന്നോടിയായുള്ള ശബരിമലയിലെ അവസാന വട്ട തയാറെടുപ്പുകളും പൂർത്തിയായി. മകര സംക്രമ പൂജകൾക്ക് മുന്നോടിയായുള്ള പ്രാസാദ ശുദ്ധി ക്രിയകൾ സന്നിധാനത്ത് നടന്നു. സംസ്ഥാന പൊലീസ് മേധാവി ഡോ. ദർവേഷ് സാഹിബിൻ്റെ നേതൃത്വത്തിൽ സുരക്ഷാ പദ്ധതികൾ വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേർന്നു. സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്നാണ് മകര വിളക്കിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.

   നാളെ ബിംബ ശുദ്ധിക്രിയകളും മറ്റ് പൂജകളും നടക്കും. കർശന നിയന്ത്രണങ്ങളെ തുടർന്ന് സന്നിധാനത്തെ ഭക്തരുടെ തിരക്കിൽ കുറവുണ്ടായിട്ടുണ്ട്. സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനായി സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബ് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ നേരിട്ടെത്തി പരിശോധന നടത്തി.

   മകരവിളക്ക് ദിവസമായ തിങ്കളാഴ്ച പമ്പയിൽ നിന്ന് മലകയറാൻ നിയന്ത്രണങ്ങളുണ്ടെങ്കിലും വലിയ തിരക്കുണ്ടെങ്കിൽ മാത്രമേ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയുള്ളു. മകര ജ്യോതി ദർശനം നേരിൽ കാണുന്നതിനായി സന്നിധാനത്ത് നേരത്തെ എത്തിയ ഭക്തർ പർണശാലകൾ കെട്ടി കഴിയുകയാണ്. 

NDR News
13 Jan 2024 06:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents