നാട്ടുകൂട്ടം സുഹൃദ് വേദി ശാന്തന്‍ മുണ്ടോത്തിനെ ആദരിച്ചു
രാധാകൃഷ്ണന്‍ കുറുങ്ങോട്ട് ശാന്തൻ മുണ്ടോത്തിനെ പൊന്നാടയണിയിച്ചു

ഉള്ളിയേരി: നവാഗത പിന്നണിഗായകനുള്ള യു.എ. ഖാദര്‍ പുരസ്‌കാരം നേടിയ ശാന്തന്‍ മുണ്ടോത്തിന് ആദരം. ഉള്ളിയേരി 19- ലെ നാട്ടുകൂട്ടം സുഹൃദ് വേദിയാണ് ആദരവ് പരിപാടി സംഘടിപ്പിച്ചത്.രാധാകൃഷ്ണന്‍ കുറുങ്ങോട്ട് ശാന്തൻ മുണ്ടോത്തിനെ പൊന്നാടയണിയിച്ചു.
ചടങ്ങില്‍ ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ മുനീറ നാസര്‍ അധ്യക്ഷത വഹിച്ചു. എം.രഘുനാഥന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണവും, ഉപഹാരസമര്‍പ്പണവും നടത്തി. കെ.കെ. ഷിബു കുമാര്‍,പുഷ്‌ക്കരന്‍ മാസ്റ്റര്‍. അരവിന്ദന്‍ മാസ്റ്റര്‍, ജയശ്രീടീച്ചര്‍. ബേബി, ഭാവന പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.