റിയാദിലെ പേരാമ്പ്ര കൂട്ടായ്മ 20ാം വാർഷികാഘോഷം ‘പ്രവ ഫെസ്റ്റ് 2 ആഘോഷിക്കും
രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും
റിയാദ്: പേരാമ്പ്ര റിയാദ് വെൽഫെയർ അസോസിയേഷൻ (പ്രവ) 20ാവാർഷികം കലാകായിക സാംസ്കാരിക പരിപാടികളോടെ വെള്ളിയാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. റിയാദ് സുലൈ ഖിൽഅ സുൽത്താൻ ഇസ്തിറാഹയിലാണ് പരിപാടി. വിവിധ സെഷനുകളിലായി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
ജീവകാരുണ്യ പ്രവർത്തന രംഗത്ത് റിയാദിൽ പ്രവർത്തിക്കുന്ന പേരാമ്പ്രയിലെയും പരിസരപഞ്ചായത്തുകളിലും നിന്നുള്ള ഒരു പറ്റം പ്രവാസികളുടെ കൂട്ടായ്മയാണ് ‘പ്രവ’. ബത്ഹയിൽ ചേർന്ന സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ പടിയങ്ങൽ കുഞ്ഞമ്മദ് ആഘോഷപ്രഖ്യാപനം നടത്തി.

