ശാരിക പുതു തലമുറയ്ക്ക് പ്രചോദനം; എ.വി. അബ്ദുല്ല
സിവിൽ സർവ്വീസ് റാങ്ക് നേടിയ ശാരികയെ എ.വി. ചെയറിന്റെ നേതൃത്വത്തിൽ അനുമോദിച്ചു
മേപ്പയൂർ: സിവിൽ സർവ്വീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ ശാരികയ്ക്ക് മേപ്പയൂർ സലഫി സ്ഥാപനങ്ങളുടെ കീഴിലുള്ള എ.വി. ചെയറിന്റെ ആദരം അർപ്പിച്ചു. ശാരിക പ്രദേശത്തിന്റെ അഭിമാനവും പുതു തലമുറക്ക് പ്രചോദനവുമാണെന്ന് സലഫിയ്യ അസ്സോസിയേഷൻ ജനറൽ സെക്രട്ടറി എ.വി. അബ്ദുല്ല അഭിപ്രായപെട്ടു.
സാമൂഹിക, വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിക്കുന്നവരെ കണ്ടെത്തി പ്രോത്സാഹനം നൽകുന്നതിനായി പരേതനായ ജനാബ് എ.വി. അബ്ദുറഹിമാൻ ഹാജിയുടെ പേരിലുള്ള എ.വി. ചെയറിന്റെ ആഭിമുഖ്യത്തിൽ കീഴരിയൂരിലെ ശാരികയുടെ വസതിയിൽ നടന്ന ചടങ്ങിൽ ശാരികയ്ക്ക് ഫലകവും ക്യാഷ് അവാർഡും സമ്മാനിച്ചു.
സലഫിയ്യ അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്ള അദ്ധ്യക്ഷനായി. എ.കെ. അബ്ദുറഹിമാൻ, കായലാട്ട് അബ്ദുറഹിമാൻ, കെ.വി. അബ്ദുറഹ്മാൻ, സെക്രട്ടറിമാരായ എ.പി. അസീസ്, ഗുലാം മുഹമ്മദ്, കെ.കെ. കുഞ്ഞബ്ദുല്ല, അഡ്വ. പി. കുഞ്ഞിമൊയ്തീൻ, പ്രിൻസിപ്പാൾമാരായ പ്രൊഫ. സി.കെ. ഹസ്സൻ, ഡോ. ഇ. ദിനേശൻ, റാഷിദ് എന്നിവർ സംസാരിച്ചു. ശാരിക മറുപടി പ്രസംഗം നടത്തി.

