headerlogo
cultural

എസ്എന്‍ കവലയിലെ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെതിരെ പ്രതിഷേധം ;പ്രദേശത്ത് സംഘര്‍ഷ സാധ്യത

ഞായറാഴ്ച്ചക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം.ഗുരുദേവ പ്രതിഷ്ഠ ഇന്ന് മാറ്റാന്‍ സാധ്യത

 എസ്എന്‍ കവലയിലെ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെതിരെ പ്രതിഷേധം ;പ്രദേശത്ത് സംഘര്‍ഷ സാധ്യത
avatar image

NDR News

28 Apr 2024 11:27 AM

ആലപ്പുഴ: ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെതിരെയുള്ള പ്രതിഷേധം തുടരുന്നു. വളഞ്ഞവഴി എസ്എന്‍ കവലയിലെ ഗുരുദേവ പ്രതിഷ്ഠ മാറ്റുന്നതിനെതിരെയാണ് പ്രതിഷേധം. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം ലേലം ചെയ്ത ഭൂമിയില്‍ നിന്ന് പ്രതിഷ്ഠ മാറ്റുന്നതിനെതിരെ വിശ്വാസികളുടെ പ്രാര്‍ത്ഥനായജ്ഞമാണ് ഇന്ന് നടക്കുക. പ്രതിഷ്ഠക്കായി നീക്കിവെച്ച മൂന്ന് സെന്റ് സ്ഥലത്തേക്ക് മാറ്റാന്‍ ഒരുങ്ങുമ്പോഴായിരുന്നു എതിര്‍പ്പ്. 

     ഇതിനെതിരെ പ്രദേശവാസികളുടെയടക്കം പ്രതിഷേധം ശക്തമായിരുന്നു.തുടര്‍ന്ന് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ കേസിനെ തുടര്‍ന്നാണ് നിലവില്‍ ഗുരുദേവ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് വസ്തു ലേലം ചെയ്തത്.

     ഇതേ തുടര്‍ന്നാണ് ഇവിടെയുള്ള ഗുരുദേവ പ്രതിഷ്ഠ മാറ്റാന്‍ കോടതി ഉത്തരവിട്ടത്.ഞായറാഴ്ച്ചക്കകം പ്രതിഷ്ഠ മാറ്റണമെന്നാണ് കോടതി നിര്‍ദ്ദേശം. 100 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പിനെ തുടര്‍ന്നാണ് ഭൂമി ലേലം ചെയ്തത്. പൊലീസ് സ്ഥലത്ത് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്.

NDR News
28 Apr 2024 11:27 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents