നടുവണ്ണൂരിലെ ഫിസാം, ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത് ഡ്രോൺ വാങ്ങാൻ വെച്ച പണം
ക്ലാസ് ടീച്ചറോടൊപ്പമെത്തി ഹെഡ്മാസ്റ്റർക്ക് പണക്കുടുക്ക നൽകി
നടുവണ്ണൂർ: നാടുലച്ച വയനാട് പ്രളയ ദുരന്തത്തിൽ കേരളത്തിൻറെ ആബാലവൃന്തം ഇരകളോട് ചേർന്നു നിൽക്കുമ്പോൾ കുട്ടികളുടെ പങ്കാളിത്തവും ശ്രദ്ധേയമാവുകയാണ്. തങ്ങളുടെ കുഞ്ഞു സമ്പാദ്യങ്ങൾ കുടുക്ക പൊട്ടിച്ചും പണപ്പെട്ടി നൽകിയും ദുരിതാശ്വാസത്തിനായി അവർ നൽകുന്ന കഥയ്ക്ക് നടുവണ്ണൂർ നിന്ന് മറ്റൊരു അനുബന്ധം.
നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ ഫിസാം അഹമ്മദ് അവന് ഏറെ ഇഷ്ടപ്പെട്ട ഡ്രോൺ വാങ്ങുന്നതിനായി കരുതിവെച്ച പണക്കുടുക്കയാണ് സ്കൂളിൽ എത്തിച്ചത്. പണക്കുടുക്കയുമായി ക്ലാസ് ടീച്ചർ നിർമ്മല ടീച്ചറോടൊപ്പം ഓഫീസിൽ എത്തിയ ഫിസം ഹെഡ്മാസ്റ്റർ മൂസക്കോയ മാസ്റ്ററെ പണം ഏൽപ്പിച്ചു.നടുവണ്ണൂരിലെ ചെങ്ങോട്ട് ഗഫൂർ ഷമീമ ദമ്പതികളുടെ മകനാണ് ഫിസാം ജി അഹമ്മദ്.

