ബാലുശ്ശേരിയിൽ വയലാർ അനുസ്മരണവും കാവ്യ സന്ധ്യയും
ബാലുശ്ശേരി സ്വരരഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ
ബാലുശ്ശേരി: മാനവരാശിയ്ക്ക് ഒന്നാകെ ഒരൊറ്റ മനുഷ്യ വർഗമായി പുലരാൻ പാകത്തിൽ ഈ ഭൂമി മാറ്റണമെന്നാഗ്രഹിച്ച മാനവികതയുടെ കവിയായിരുന്നു വയലാർ എന്ന് ആകാശവാണി ആർട്ടിസ്റ്റും സാഹിത്യകാരനുമായ ജോബിമാത്യു പറഞ്ഞു. ബാലുശ്ശേരി സ്വരരഞ്ജിനി സംഗീതസഭയുടെ ആഭിമുഖ്യത്തിൽ നടന്ന വയലാർ സംഗീത സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വരരഞ്ജിനി പ്രസിഡൻ്റ് കരുണൻ വൈകുണ്ഠം അധ്യക്ഷത വഹിച്ചു. പൃഥ്വീരാജ് മൊടക്കല്ലൂർ, പി.പി. ഗൗരി, ഹരീഷ് നന്ദനം, ഷംസ് ബാലുശ്ശേരി, ആർ.കെ. പ്രഭാകരൻ, ബബിത ടീച്ചർ എന്നിവർ പ്രസംഗിച്ചു. സ്വരരഞ്ജിനി സെക്രട്ടറി പി.ജി. ദേവാനന്ദ് നന്ദി പറഞ്ഞു. അൻപതോളം ഗായകർ പങ്കെടുത്ത വയലാർ സംഗീത സായാഹ്നം സംഗീതാസ്വാദകർക്ക് വേറിട്ടൊരനുഭമായി.