headerlogo
cultural

കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

തൃക്കാര്‍ത്തിക ദിവസം ദര്‍ശനം നടത്തിയത് 78483 പേർ

 കനത്ത മഴയെ അവഗണിച്ചും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം
avatar image

NDR News

14 Dec 2024 07:34 AM

പത്തനംതിട്ട: ശബരിമലയിൽ തുടർച്ചയായ മൂന്നാം ദിവസവും 75,000 പിന്നിട്ട് തീർഥാടകരുടെ എണ്ണം. കനത്ത മഴയെ അവഗണിച്ചും പതിനായിരക്കണക്കിന് തീർഥാടകരാണ് സന്നിധാനത്തേക്ക് പ്രവഹിക്കുന്നത്. വൃശ്ചികത്തിലെ തൃക്കാർത്തിക ദിവസമായ ഇന്നലെ 78,483 തീർഥാടകരാണ് ദർശനം നടത്തിയത്.

      കാലാവസ്ഥ പ്രതികൂലമായി തുടരുന്ന സാഹചര്യത്തിൽ തീർഥാടകരുടെ സുരക്ഷ ഏകോപിപ്പിക്കാൻ സംയുക്ത തല യോഗം ചേർന്നു. നിലവിൽ തീർഥാടകർക്ക് യാതൊരു നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടില്ല. വനമേഖലയിൽ വഴുക്കൽ ഉള്ളതിനാൽ കാനന പാത വഴി വരുന്ന ഭക്തർ അതീവ ജാഗ്രത പുലർത്തണം എന്ന് നിർദേശമുണ്ട്.

 

 

NDR News
14 Dec 2024 07:34 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents