പൂക്കാട് കലാലയം സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിച്ച ശില്പ മതിൽ സമർപ്പിച്ചു
കലാലയം ആർട്ടിസ്റ്റും പ്രിൻസിപ്പലുമായ ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം പൂർത്തീകരിച്ചു.

ചേമഞ്ചേരി: പൂക്കാട് കലാലയ ത്തിൻ്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമ്മിച്ച ശില്പ മതിൽ സമർപ്പിച്ചു. കലാലയം ആർട്ടിസ്റ്റും പ്രിൻസിപ്പലുമായ ബിജു കലാലയത്തിന്റെ നേതൃത്വത്തിൽ ശിൽപ ചുമർ നിർമ്മാണം പൂർത്തീകരിച്ചു.
യു.കെ രാഘവൻ മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വച്ച് ഡോ. എം.കെ കൃപാൽ ശില്പ മതിൽ സമർപ്പിച്ചു.ആർട്ടിസ്റ്റ് ബിജുവിനെ പൊന്നാട ചാർത്തി ആദരിച്ചു.
ശിവദാസ് കാരോളി, കെ. ശ്രീനിവാസൻ, ശിവദാസ് ചേമഞ്ചേരി, സുനിൽ തിരുവങ്ങൂൾ, വി.വി. മോഹനൻ ഡോ. അബൂബക്കർ കാപ്പാട്, കാശി പൂക്കാട് എന്നിവർ സംസാരിച്ചു.