headerlogo
cultural

കാവുന്തറ ഖാൻകാവിൽ ഗ്രന്ഥാലയം എം.ടി. അനുസ്മരണവും പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു

മൂസക്കോയ നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി

 കാവുന്തറ ഖാൻകാവിൽ ഗ്രന്ഥാലയം എം.ടി. അനുസ്മരണവും പുസ്തകം ഏറ്റുവാങ്ങൽ ചടങ്ങും സംഘടിപ്പിച്ചു
avatar image

NDR News

12 Jan 2025 02:42 PM

നടുവണ്ണൂർ: ഖാൻകാവിൽ ഗ്രന്ഥാലയം കാവുന്തറ എം.ടി. അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. നടുവണ്ണൂർ ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ മൂസക്കോയ നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡൻ്റ് എ.കെ. ബാലൻ അദ്ധ്യക്ഷത വഹിച്ചു. അഷ്റഫ് കാവിൽ, ഷാഹുൽ ഹമീദ് നടുവണ്ണൂർ, ആതിര അടയാർ, രാധ പുതിയേടത്ത് എന്നിവർ സംസാരിച്ചു. 

      ഷാഹുൽ ഹമീദ് നടുവണ്ണൂർ രചിച്ച 'നടുവണ്ണൂർ ദേശവവഴികൾ' എന്ന പുസ്തകത്തിന്റെ കോപ്പികൾ ഗ്രന്ഥകർത്താവ് ഖാൻകാവിൽ ഗ്രന്ഥാലയത്തിന് സംഭാവന നൽകി. ഗ്രന്ഥാലയം പ്രസിഡൻ്റ് എം.കെ. ബാലൻ, ഗ്രന്ഥാലയം പ്രവർത്തകരായ പി.കെ. നാരായണൻ, പപ്പൻ കാവിൽ തുടങ്ങിയവർ ചേർന്ന് പുസ്തകം ഏറ്റുവാങ്ങി. സി.എം. ഭാസ്കരൻ സ്വാഗതവും സി. ബാലൻ നന്ദിയും പറഞ്ഞു.

NDR News
12 Jan 2025 02:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents