നടുവണ്ണൂർ ഗവൺമെൻറ് സ്കൂളിലെ കലോത്സവ വിജയികൾക്ക് സ്വീകരണം നൽകി
വിജയികളെ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ടൗണിലൂടെ ആനയിച്ചു

നടുവണ്ണൂർ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിജയികളായവർക്ക് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നല്കി. ഹൈസ്കൂൾ വിഭാഗം ചെണ്ടമേളം, മലയാള പദ്യപാരായണം, ചെണ്ട, ഹയർസെക്കൻഡറി വിഭാഗം കഥാപ്രസംഗം,ചാക്യാർകൂത്ത് എന്നീ ഇനങ്ങളിൽ വിജയിച്ച വിദ്യാർത്ഥികളെയാണ് സ്കൂളിൽ സ്വീകരിച്ചത്.വിജയികളെ ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി ടൗണിലൂടെ ആനയിച്ചു.
സ്കൂൾ അങ്കണത്തിൽ നടന്ന സ്വീകരണ പരിപാടിയിൽ കലോത്സവ കമ്മിറ്റി കൺവീനർ ബി ഉണ്ണി കൃഷ്ണൻ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇ കെ ശ്യാമിനി ടീച്ചർ ഹെഡ്മാസ്റ്റർ എൻ എം മൂസക്കോയ, എസ്എംസി ചെയർമാൻ ഷിബീഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ് നന്ദി പ്രകാശിപ്പിച്ചു.