headerlogo
cultural

പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല, പൊതു സമൂഹത്തോട് മാപ്പ് ചോദിക്കുന്നു: വിനായകന്‍

തന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ്

 പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ പറ്റുന്നില്ല, പൊതു സമൂഹത്തോട് മാപ്പ് ചോദിക്കുന്നു: വിനായകന്‍
avatar image

NDR News

21 Jan 2025 12:09 PM

എറണാകുളം: നടൻ വിനായകൻ സോഷ്യൽ മീഡിയയിലൂടെ പൊതു സമൂഹത്തോട് മാപ്പ് ചോദിച്ചു. സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്‍റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…, ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വെച്ച് വസ്ത്രം അഴിച്ച് കാണിക്കുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. 

    എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്​തു.നഗ്നതാ പ്രദർശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്.

 

 

NDR News
21 Jan 2025 12:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents