headerlogo
cultural

പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി

ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി

 പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി
avatar image

NDR News

15 Feb 2025 03:45 PM

കൊല്ലം: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പാറപ്പള്ളി മഖാം ഉറൂസിന്ന് തുടക്കമായി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പതാക ഉയർത്തി. മജ്ലിസിന്നൂർ സദസ് എ.വി അബ്ദുറഹ്‌മാൻ മുസ്ല്യാർ ഉദ്ഘാടനം ചെയ്‌തു. സഫ്വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകി.

        നായിബ്ഖാസി ജലീൽ ബാഖവി പാറന്നൂർ, മഹല്ല് പ്രസിഡൻ്റ് സിദീഖ് കൂട്ടുമുഖം, സുഹൈൽ ഹൈതമി, പള്ളിക്കര സ്വാഗത സംഘം കൺവീനർ ജുനൈദ് പാറപ്പള്ളി, ജാഫർ ടി.വി, കെ.എം നജീബ്, ബഷീർ ദാരിമി പന്തിപ്പൊയിൽ, മൊയ്‌തു ഹാജി തൊടുവയൽ, മൊയ്‌തീൻ മാസ്റ്റർ നമ്പ്രത്ത്കര, വാജിദ് ബാഖവി, ഹാഫിസ് മുഹമ്മദ് തർഖവി, സാജിദ് ഹൈതമി, ശരീഫ് തമർ, ഇസ്‌മായിൽ ടി.വി, അബ്ദുൽ ഗഫൂർ എം.കെ, അൻസാർ കൊല്ലം, സിദ്ദീഖ് അരയമ്പലം, സലാം കെ.കെ സി.കെ.സി അബ്ദുറഹ്‌മാൻ, അബ്ദുറഹ്‌മാൻ തറമ്മലകത്ത് തുടങ്ങിയവർ പങ്കെടുത്തു. നാജിഷ് ടി.വി സ്വാഗതം പറഞ്ഞു. സഷീർ കെ.വി. നന്ദിയും പറഞ്ഞു.

 

NDR News
15 Feb 2025 03:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents