headerlogo
cultural

മേപ്പയ്യൂർ സ്വദേശി സംഘമിത്ര സുരേഷ്ബാബുവിന് ഈ വർഷത്തെ കാവ്യമഞ്ജരി പുരസ്കാരം

കൈതപ്പുറം ദാമോദരൻ നമ്പൂതിരിയും പത്മശ്രീ ശങ്കരൻകുട്ടി മാരാരും ചേർന്ന് പുരസ്കാരം സമ്മാനിച്ചു

 മേപ്പയ്യൂർ സ്വദേശി സംഘമിത്ര സുരേഷ്ബാബുവിന് ഈ വർഷത്തെ കാവ്യമഞ്ജരി പുരസ്കാരം
avatar image

NDR News

23 Feb 2025 06:50 PM

മേപ്പയ്യൂർ: കലാനിധി സെന്റർഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ ട്രസ്റ്റ് തിരുവനന്തപുരം ഈ വർഷത്തെ ഒ എൻ വി കുറുപ്പ് സ്മൃതി കാവ്യമഞ്ജരി പുരസ്കാരം കവിയും , കരാത്തെ അദ്ധ്യാപകനുമായ മേപ്പയ്യൂർ സ്വദേശി സംഘമിത്ര സുരേഷ്ബാബുവിന് ലഭിച്ചു. ലക്കി വൈറ്റ് ഓൾ പബ്ലിക്കേഷനിലൂടെഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ബി എസ് എസ് ന്റെ ഭാരത് സേവക് ഓണർ ദേശീയ പുരസ്കാരം, ജവഹർലാൽ നെഹ്റു കൾച്ചർ സോ സെറ്റിയുടെ ജവഹർ പുരസ്കാരം, മഞ്ജരി ബുക്സിന്റെ ലോകത്തിലെ ഏറ്റവും വലിയ പുസ്തകം പെൻ ഡ്രൈവിലൂടെ ഒമ്പത് വേൾസ് റെക്കോർഡുകൾ ഉൾപ്പെടെ ഒട്ടനവധി പുരസ്കാരങ്ങൾ തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

   കോഴിക്കോട്ടെ കൈതപ്പുറം ദാമോദരൻ നമ്പൂതിരിയുടെ വീട്ടിൽ വച്ച് ത്തിന്റെ വീട്ടിൽ വെച്ച് പത്മശ്രീ കൈതപ്പുറം ദാമോദരൻ നമ്പൂതിരി , സംസ്ഥാന സംഗീത നാടക അക്കാദമി ചെയർമാനും കലാനിധി മുഖ്യ രക്ഷാധികാരിയുമായ പത്മശ്രീ ശങ്കരൻ കുട്ടി മാരാർ എന്നിവരിൽ നിന്നും പുരസ്കാരം ജേതാവ് പുരസ്കാരം സ്വീകരിച്ചു.

 

 

NDR News
23 Feb 2025 06:50 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents