headerlogo
cultural

തുറയൂരിൽ വിസ്‌ഡം സകാത് സെൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു

സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇഫ്താർ കിറ്റുകൾ ശേഖരിച്ചത്

 തുറയൂരിൽ വിസ്‌ഡം സകാത് സെൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
avatar image

NDR News

01 Mar 2025 10:37 PM

തുറയൂർ: തുറയൂരിലെ സാമൂഹ്യ ക്ഷേമ രംഗത്ത് നിറ സാന്നിധ്യമായ വിസ്‌ഡം സകാത് സെല്ലിന്റെ ആഭിമുഖ്യത്തിൽ നിർധരരായ 210 ഓളം നിർധനരായ കുടുംബങ്ങൾക്ക് നോമ്പ് തുറ കിറ്റ് വിതരണം ചെയ്തു.‌ പയ്യോളി അങ്ങാടി, പാലച്ചുവട്, കുലുപ്പ, കീരങ്കൈ, ചിറക്കര, തച്ചൻകുന്ന്, പയ്യോളി, തിക്കോടി ബീച്ച് പ്രദേശത്തുള്ളവർക്കാണ് കിറ്റുകൾ വിതരണം ചെയ്തത്.

      സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുന്ന സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇഫ്താർ കിറ്റുകൾ ശേഖരിച്ചത്. ശേഖരണത്തിനും വിതരണത്തിനും സകാത് സെൽ ചെയർമാൻ സകരിയ കരിയാണ്ടി, കൺവീനർ ഹിറാഷ് സി.പി., ടി.പി. അബ്ദുൽ അസീസ്, ആദിൽ മുണ്ടിയത്, സൈഫുല്ല എം.പി., നിഷാദ് നടക്കൽ, അബ്ദുറഹ്മാൻ മണിയോത്, അൻസാർ എന്നിവർ നേതൃത്വം നൽകി.

NDR News
01 Mar 2025 10:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents